മലപ്പുറം: മലപ്പുറത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ കാമ്പില്‍ യുവതിയ്ക്ക് മാംഗല്യം. എംഎസ്പി എല്‍പി സ്‌കൂളിലെ കാമ്പില്‍ നിന്നാണ് അഞ്ജു വിവാഹപ്പന്തലിലേയ്ക്ക് ഇറങ്ങിയത്. നാട്ടുകാരുടെയും സമീപത്തെ ട്രസ്റ്റിന്റെയും സഹായത്തോടെയാണ് വിവാഹം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ പേമാരിയില്‍ അഞ്ജുവിന്റെ വീട് പൂര്‍ണമായും മുങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസമായി ദുരിതാശ്വാസ കാമ്പിലാണ് താമസം. വിവാഹം മാറ്റുന്നതിനെക്കുറിച്ച് വരെ ആലോചിച്ചു എന്നാല്‍ നാട്ടിലെ സുമനസുകള്‍ ചേര്‍ന്ന് ദുരിതാശ്വാസ കാമ്പില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.