ട്രംപിന്റെ ഉപാധിയോട് സൗദി വഴങ്ങുമോ? യുഎസ് - സൗദി ആണവകരാറിന്റെ ഭാവി എന്ത്?
വളരെ കൊട്ടിഘോഷിക്കപ്പെട്ട സൗദി - യുഎസ് ആണവ കരാർ, ട്രംപിന്റെ ഒറ്റ ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചോദ്യ ചിഹ്നമായ നിമിഷം! കരാർ യാഥാർഥ്യമാകണമെങ്കിൽ സൗദി അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നാണ് ട്രംപിന്റെ ചട്ടം. വിഷയത്തിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദി - യുഎസ് ആണവ കരാർ യാഥാർഥ്യമാകുമോ? അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെയ്ക്കാൻ സൗദി അറേബ്യ തയ്യാറാകുമോ ? കരാറിന്റെ ഭാവി എന്ത് ? ബിയോണ്ട് ദി ബോഡേഴ്സ് പരിശോധിക്കുന്നു.
