ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ദൃശ്യങ്ങൾ പുറത്ത്

#------

ദുബായിൽ നിന്ന് ഇസ്രായേലിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം സൗദി അറേബ്യയിലെ താബൂക്കിൽ ഇറക്കിയ ശേഷമുള്ള ദൃശ്യങ്ങളാണ് ലഭ്യമായത്. കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന എമർജൻസി ക്രാഷ് ആക്സ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിലും വയറിലും തലയ്ക്കും പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ദുബായിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കുടുംബവുമായി സംസാരിച്ചതായും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Highlights: ഫ്ലൈ ദുബായ് കോക്പിറ്റിലെ ആക്രമണം: ദൃശ്യങ്ങൾ പുറത്ത്