നടൻ വിജയ് ദേവരകൊണ്ട രാംരാജ് കോട്ടന്റെ ബ്രാൻഡ് അംബാസിഡർ
പ്രമുഖ വസ്ത്ര ബ്രാൻഡായ രാംരാജ് കോട്ടന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി നടൻ വിജയ് ദേവരകൊണ്ടയെ തിരഞ്ഞെടുത്തു. പുതിയകാലത്തെ ഇന്ത്യൻ വിവാഹ വസ്ത്ര സങ്കല്പത്തിന്റെ മുഖമായി താരം മാറും. താരത്തിന്റെ മികച്ച സ്റ്റൈൽ സെൻസും യുവാക്കൾക്കിടയിലുള്ള സ്വാധീനവും ബ്രാൻഡിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിവാഹ വസ്ത്ര വിപണിയിൽ സിൽക്ക് വസ്ത്രങ്ങൾക്ക് വലിയ സ്ഥാനമുണ്ടെന്ന് രാംരാജ് കോട്ടൻ ചെയർമാൻ കെ.ആർ. നാഗരാജൻ വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണേന്ത്യയിലെ മികച്ച വസ്ത്ര വിപണന സ്ഥാപനമായി മാറാൻ രാംരാജ് കോട്ടന് സാധിച്ചതായി മാനേജിങ് ഡയറക്ടർ ബി.ആർ. അരുണീശ്വർ അറിയിച്ചു.
#VijayDeverakonda #RamrajCotton #costume