ക്രൂഡ് ഓയിൽ വില കുറഞ്ഞു; വിമാന നിരക്ക് കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഇന്ധന വിലയിലെ കുറവിന്റെ ആനുകൂല്യം യാത്രക്കാർക്ക് നൽകാൻ തീരുമാനം
യൂറോപ്പ് റൂട്ടിലെ സർവീസുകളിൽ ഏർപ്പെടുത്തിയ ഇന്ധന സർച്ചാർജ് 38% കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, നോർത്ത് അമേരിക്ക റൂട്ടുകളിൽ 28.5% സർച്ചാർജിൽ കുറവ് വരുത്തും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം