അയോധ്യ രാമക്ഷേത്ര സി.ഇ.ഒ തിരഞ്ഞെടുപ്പ്; അഭിമുഖം പൂർത്തിയായി

അയോധ്യ രാമക്ഷേത്ര സി.ഇ.ഒ-യെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം പൂർത്തിയായി. സി.ഇ.ഒ സ്ഥാനത്തേക്ക് അവസാനഘട്ടത്തിൽ രണ്ടുപേരെയാണ് പരിഗണിക്കുന്നത്. യോഗേശ്വർ മിശ്ര, രാജേഷ് പാണ്ഡെ എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്. കാശി കോറിഡോർ വികസനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് യോഗേശ്വർ മിശ്ര. ഉത്തർപ്രദേശ് പോലീസിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് പാണ്ഡെ.