Ayodhya Verdict: Disputed Land Given To Hindus, Muslims To Get 5 Acre Alternate Land

ന്യൂഡല്‍ഹി: അയോധ്യയില്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം നടപടി എടുക്കണമെന്ന് കോടതി. വിവാദ ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും ഉത്തരവ്. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര് സ്ഥലം ഏറ്റെടുക്കണമെന്നും കോടതി. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് അംഗത്വം നല്‍കണം. സുന്നി വഖഫ് ബോര്‍ഡിന് നല്‍കുന്ന ഭൂമിയില്‍ പള്ളി നിര്‍മിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. കേന്ദ്ര സര്‍ക്കാരോ യു.പി. സര്‍ക്കാരോ അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണം.

Content Highlights: Ayodhya Verdict: Disputed Land Given To Hindus, Muslims To Get 5 Acre Alternate Land