Brits return stolen bronze Buddha on I-day

അറുപതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് കാണാതായ അപൂര്‍വ ബുദ്ധ പ്രതിമ ലണ്ടനില്‍ കണ്ടെത്തി. സ്വാതന്ത്ര്യ ദിനത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പ്രതിമ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ക്ക് കൈമാറി. 1961-ലാണ് ബിഹാറിലെ നളന്ദ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ നിന്ന് പതിനാല് ബുദ്ധ പ്രതിമകള്‍ മോഷണം പോയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. അന്നു മുതല്‍ പുരാവസ്തു വിദഗ്ധര്‍ ഈ പ്രതിമകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ശേഷിച്ച പതിമൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരും.