Last Budget Session Of Modi Government Will Begin Tomorrow

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. പൊതുബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.

Content Highlights: Budget