Centre to regulate fake news
ന്യൂഡല്‍ഹി: ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഇടം നല്‍കുന്ന സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഉന്നത സമിതിയുടെ ശുപാര്‍ശ. ചട്ടങ്ങള്‍ ലംഘിക്കുന്നുവെങ്കില്‍ ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും ഇന്ത്യന്‍ തലവന്മാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
