ലഡാക്കിലെ ഡെംചോക്കിൽ ചൈനീസ് കടന്നു കയറ്റം

ലഡാക്കിലെ ഡെംചോക്കിൽ ചൈനീസ് കടന്നു കയറ്റം. ദലൈലാമയുടെ ജന്മ ദിനാഘോഷത്തിനെതിരായാണ് കടന്നു കയറ്റം. 5 വാഹനങ്ങളിലായി ചൈനീസ് സൈനികരും പൗരൻമാരും ഇൻഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദർശിപ്പിച്ചു. ഡെംചോക്കിന് 30 കിലോമീറ്റർ തെക്കു കിഴക്കായി ഡോളി ടാഗോയിൽ ജൂലൈ ആറിനായിരുന്നു കടന്നു കയറ്റം. 30 മിനിറ്റോളം ചൈനീസ് സംഘം ഇന്ത്യൻ ഭാഗത്ത് ചെലവഴിച്ചു. ചൈനീസ് കടന്നു കയറ്റം ഗുരുതര സ്വഭാവത്തിലുള്ളതല്ല. സംഭവത്തോട് ഇന്ത്യ പ്രതികരിച്ചില്ല.

Content Highlights: Chinese Soldiers Enter Ladakh's Demchok