പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വസതിക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധം
വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകരുടെ വമ്പൻ പ്രതിഷേധം തുടരുന്നു. ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് വഴിമധ്യേ തടഞ്ഞതോടെ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു