ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: നടുക്കം പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ
ദുബായിൽ നിന്ന് ഇസ്രായേലിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിൽനിന്നുണ്ടായ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. കമ്പ്യൂട്ടറിൽ ലാൻഡിങ് വിവരങ്ങൾ പരിശോധിക്കുന്നതിനിടെ സഹ പൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് ശക്തമായി അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോധം മറഞ്ഞിട്ടും സഹപ്രവർത്തകനെ വിളിക്കാനും കോക്ക്പിറ്റ് വാതിൽ തുറക്കാനും ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. വിദഗ്ധ ചികിത്സ ഉറപ്പാക്കിയ യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ച മച്ചാർ, ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വിമാനം പറത്തുമെന്നും വ്യക്തമാക്കി.
#Flydubai #AviationNews #CaptainSmithMachar #Dubai #FlightSafety