ബോംബെ IITയിലെ വിദ്യാർത്ഥിയുടെ മരണം: പ്രൊഫസർക്കെതിരെ FIR, ജാതിവിവേചനമെന്ന് കുടുംബം
ബോംബെ IITയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനായ പ്രൊഫസർ സൂര്യനാരായണനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ ജാതിവിവേചനം നേരിട്ടതാണ് മരണത്തിന് കാരണമായതെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിച്ചു. മാതാവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടി വഴി കണ്ടെത്താൻ ശ്രമിച്ചതായി കോളേജ് അധികൃതർ പറയുന്നു. മരണത്തിനുമുമ്പ് വിദ്യാർത്ഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മറ്റ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം തുടരുകയാണ്.
