Centre Dismisses JNU VC's Demand To Shut Down Uty.
ന്യൂഡല്ഹി: ജെഎന്യു അക്രമങ്ങളില് വൈസ് ചാന്സലറെ പിന്തുണയ്ക്കാതെ കേന്ദ്രം. സര്വ്വകലാശാല അടച്ചിടണമെന്ന വി.സിയുടെ നിര്ദേശം കേന്ദ്രം തള്ളി. മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറിയുമായി വൈസ് ചാന്സലര് കൂടിക്കാഴ്ച നടത്തി. അന്വേഷണത്തില് അലംഭാവം തുടരുന്ന പോലീസ് അക്രമികളുടെ വിവരങ്ങള് തേടി പത്രപരസ്യം നല്കി.