Maharashtra Police Files Chargesheet Against Arnab Goswami in Suicide Abetment Case
മുംബൈ: ആത്മഹത്യ പ്രേരണ കേസിൽ റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1914 പേജുള്ള കുറ്റപത്രമാണ് അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അർണബ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം.