മമതയുടെ പരിക്ക് നാടകം; മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് സുവേന്ദു; അന്വേഷണം പ്രഖ്യാപിച്ചു

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കാലിലെ പരിക്ക് ചൂണ്ടിക്കാട്ടി മമതാ ബാനർജി നടത്തിയത് നാടകമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. ഗുരുതര പരിക്കുകളോ എല്ലൊടിയലോ ഉളുക്കോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട അദ്ദേഹം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നന്ദിഗ്രാമിലെ ബിരുലിയ ബസാറിൽ നടന്ന പ്രചാരണത്തിനിടെ കാറിന്റെ വാതിലിൽ തട്ടി കാലൊടിഞ്ഞെന്ന് ആരോപിച്ചാണ് മമത വീൽചെയറിൽ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷമാണ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിന് ശേഷം പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Mamata Banerjee, Suvendu Adhikari, West Bengal Politics, Nandigram, Medical Report