ചെങ്കോട്ട ഭീകരാക്രമണം: ഉമർ നബി സിറിയൻ ഭീകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ
ചെങ്കോട്ട ഭീകരാക്രമണത്തിന്റെ രാജ്യാന്തര ബന്ധങ്ങൾ സംബന്ധിച്ച നിർണ്ണായക സൂചനകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഡോ ഉമർ നബി സിറിയൻ ഭീകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കണ്ടെത്തൽ. 2022 ൽ തുർക്കിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. വിദേശ ഹാൻഡിലർമാർ ബോംബ് നിർമാണ വീഡിയോകൾ കൈമാറിയെന്നും സ്ഥിരീകരണം. അൽ ഫലാഹ് സർവകലാശാല ഭീകരരുടെ താവളമായി മാറിയത് എങ്ങനെയെന്ന് കണ്ടെത്താനും ശ്രമം.
