ആന്റിലിയയിൽ ഗണേശചതുർത്ഥി ആഘോഷം; അംബാനി കുടുംബത്തിനൊപ്പം ബോളിവുഡ് താരങ്ങളും

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ഗണേശചതുർത്ഥി ആഘോഷങ്ങൾ വിപുലമായി നടന്നു. നിതാ അംബാനി, അനന്ത് അംബാനി, രാധിക മേർച്ചന്റ്, ഇഷാ അംബാനി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആഡംബരപൂർണമായ ചടങ്ങുകളിൽ പങ്കെടുത്തു. വ്യവസായ പ്രമുഖരും കുടുംബ സുഹൃത്തുക്കളും ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു. ചലച്ചിത്രലോകത്തുനിന്ന് സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ സിങ്, ജാൻവി കപൂർ, ഖുഷി കപൂർ, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖ താരങ്ങളും പങ്കെടുത്തു.

Content Highlights: Mukesh Ambani, Antilia Ganesh Chaturthi, Nita Ambani, Bollywood Celebrities Antilia, Ambani Family Celebration