ലഹരി വിൽപ്പന ചോദ്യം ചെയ്തു; ഫെയ്സ്ബുക്ക് ലൈവിനിടെ യുവാവ് വെടിയേറ്റ് മരിച്ചു
മെഡിക്കൽ സ്റ്റോർ വഴി സിന്തറ്റിക് ഡ്രഗ്സുകളും നിരോധിത മരുന്നുകളും വിൽക്കുന്നത് ചോദ്യം ചെയ്ത ആന്റി ഡ്രഗ് ബ്രിഗേഡ് പ്രവർത്തകൻ പർവീന്ദർ സിംഗ് വെടിയേറ്റ് മരിച്ചു. നിരോധിത മരുന്ന് വാങ്ങിയ ആളുമായി മെഡിക്കൽ സ്റ്റോറിൽ എത്തിയ പർവീന്ദർ, ഉടമ അശ്വിനി കുമാറുമായി സംസാരിക്കുന്നതിനിടെയാണ് ഫെയ്സ്ബുക്ക് ലൈവിൽ വെടിയേറ്റത്