സമരസ്ഥലത്ത് നിന്ന് കേന്ദ്രമന്ത്രി മടങ്ങി; സമരം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് വഴങ്ങാതെ രാഹുൽ

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സമരം ചെയ്യുന്ന രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷം കേന്ദ്രമന്ത്രി സമരസ്ഥലത്തുനിന്ന് മടങ്ങി. സമരം പിൻവലിച്ച് സമവായത്തിലെത്തണമെന്ന കേന്ദ്രമന്ത്രിയുടെ നിർദ്ദേശത്തിന് വഴങ്ങില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ ഫലം കാണാതെ പോയത്. വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി സ്വീകരിക്കുന്നതുവരെയും അവരുടെ ന്യായമായ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെയും പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധിയും സമരക്കാരും ഉറച്ചുനിൽക്കുകയാണ്