‘തെരുവ് നായയുടെ 'മൂഡ്' എങ്ങനെ അറിയും? നായകൾക്ക് ഇനി കൗൺസിലിംഗ് നൽകേണ്ടി വരുമോ?’
തെരുവ് നായ വിഷയത്തിൽ മൃഗ സ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ തെരുവ് നായകൾക്ക് ഇനി നൽകാനുള്ളത് കൗൺസിലിംഗ് മാത്രമാണെന്ന് സുപ്രീം കോടതി പരിഹസിച്ചു. തെരുവ് നായയുടെ മൂഡ് എന്താണെന്ന് അറിയാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു. അതെ സമയം കേരളത്തിൽ ABC കേന്ദ്രങ്ങൾ വിലയിരുത്താൻ ഫലപ്രദമായ സംവിധാനം ഇല്ലെന്ന് അമിക്കസ് ക്യുറി സുപ്രീം കോടതിയിൽ വ്യക്തമാക്കി.