ഇലക്‌ട്രിക് വയർ നിർമാണ രംഗത്തെ അതികാൻ; അപാർ ശക്തി ഗ്രീൻ വയർ കേരള വിപണിയിൽ അവതരിപ്പിച്ചു

ഇലക്‌ട്രിക് വയർ നിർമാണ രംഗത്തെ അതികായരായ അപാർ ഇൻഡസ്ട്രീസ്,നൂതന ഉല്പന്നമായ അപാർ ശക്തി ഗ്രീൻ വയർ കേരള വിപണിയിൽ അവതരിപ്പിച്ചു.അപാർ ഇൻഡസ്ട്രീസ് CEO ശശി അമിൻ,സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ,ദക്ഷിണേന്ത്യ റീജിയണൽ സെയിൽസ് ഡി.ജി.എം ഷിബിൻ ജോസ്,മാർക്കറ്റിങ് ജനറൽ മാനേജർ ഷൈലജ ചോപ്ര,സെയിൽസ് മാനേജർമാരായ പി.അഭിജിത്,വി.കെ ആർശ്,മുഹമ്മദ് ഇഷാക്ക് എന്നിവർ ചേർന്നാണ് ഉല്പന്നം വിപണിയിലിറക്കിയത്. വീടുകൾക്കും വ്യവസായങ്ങൾക്കും വൈദ്യുതി വയർ നിർമിക്കുന്നതിനപ്പുറം തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് അപാർ ശക്തി ഗ്രീൻ വയർ നിറവേറ്റുന്നതെന്ന് ശശി അമിൻ പറഞ്ഞു.ശുദ്ധമായ ചെമ്പിൽ തീയും ചൂടും പുകയും വിഷവാതകങ്ങളും ചെറുക്കുന്ന ശേഷിയിലാണ് അപാർ ശക്തി ഗ്രീൻ വയർ നിർമാണം.ഊർജ്ജക്ഷമതയും കാര്യക്ഷമതയുമുളള അപാർ ശക്തി ഗ്രീൻ വയറുകൾ,നൂറു ശതമാനം റീസൈക്കിൾ ചെയ്യാവുന്നതും ലെഡ് ഫ്രീയുമാണന്ന് കമ്പനി അറിയിച്ചു.