'തൊഴുത്ത് പോലെ കിടക്കുവാ, നമ്മളൊന്നും പറഞ്ഞാ ശരിയാക്കത്തില്ല'; ബെവ്കോയുടെ സെറ്റപ്പ് ശരിയല്ല !
രണ്ടെണ്ണം അടിക്കണമെന്ന് തീരുമാനിച്ച്, സാധനം വാങ്ങാന്‍ ലോക്കല്‍ കൗണ്ടറില്‍ പോകുന്നവരെ സമ്മതിക്കണം. പത്തനംതിട്ടയിലെ ചില്ലറ വില്‍പന ശാലകളില്‍ മിക്കയിടത്തെയും കാഴ്ച കാലിത്തൊഴുത്തുകള്‍ക്ക് സമാനമാണ്. കിടങ്ങൂര്‍ ഷോപ്പിലേക്ക് തന്നെ പോകാം.