Jalandhar Diocese Will Not Meet Bishop Franco's Case Expenses
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താനുള്ള പണം നല്‍കില്ലെന്ന് ജലന്ധര്‍ രൂപത. ബിഷപ്പ് ആഗ്നലോ റൂഫിനോ ഗ്രാസിയസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ചിലവ് ഫ്രാങ്കോയുടെ കുടുംബം വഹിക്കണമെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി. കേസ് നടത്താനുള്ള സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലോ പരാതിക്കാരിയായ കന്യാസ്ത്രീയോ ഇതുവരെ സഭയെ സമീപിച്ചിട്ടില്ലെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.