BLO-മാരുടെ ജോലി ഭാരം ചർച്ചയാവുന്നതിനിടെ 12 ദിവസത്തിൽ നടപടികൾ പൂർത്തിയാക്കി വയനാട്ടിലെ ഒരു BLO

വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് BLO മാരുടെ ജോലി ഭാരം ചർച്ചയാവുന്നതിനിടെ 12 ദിവസം കൊണ്ട് SIR നടപടികൾ പൂർത്തിയാക്കി വയനാട്ടിലെ ഒരു BLO. വെങ്ങപ്പള്ളി പഞ്ചായത്ത് നൂറ്റി രണ്ടാം ബൂത്തിലെ BLO വിനോദ് കുമാർ പുഷ്പത്തൂരാണ് ഞായറാഴ്ചയോടെ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ അപ് ലോഡ് ചെയ്തത്.