മാനന്തവാടിയിൽ ഭാര്യാപിതാവിന് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമർദ്ദനം; പള്ളിമുറ്റത്ത് സംഘർഷം, ഇരുവർക്കുമെതിരെ കേസ്
വയനാട് മാനന്തവാടിയിൽ ഭാര്യാപിതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൽപ്പറ്റ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ അഭിജിത്ത് പോളിനെതിരെ പോലീസ് കേസെടുത്തു. കമ്മന താബോർ പള്ളിക്ക് സമീപം നടന്ന സംഘർഷത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ ഭാര്യാപിതാവ് റെജി ജേക്കബ് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദാമ്പത്യ തർക്കങ്ങൾക്കിടെ കോടതി ഉത്തരവ് പ്രകാരം കുട്ടിയെ കൈമാറാൻ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. റെജി ജേക്കബിന്റെ പരാതിയിൽ പോലീസുകാരനെതിരെയും, തന്നെ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന അഭിജിത്തിന്റെ പരാതിയിൽ റെജിക്കെതിരെയും മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി.
Content Highlights: Wayanad Mananthavady, Kerala Police Crime, Civil Police Officer Assault, Abhijith Paul Case, Wayanad News

