തേക്ക് മോഷണത്തിന് വനം ഉദ്യോഗസ്ഥർക്കെതിരെ കേസ്
പട്ടയ ഭൂമിയിലെ മരം മുറിയുടെ മറവിൽ പുറമ്പോക്കിലെ തേക്ക് മുറിച്ച് കടത്തിയ വനം ഉദ്യോഗസ്ഥർക്കെതിരെ കേസ്. അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ ആണ് കേസിലെ ഒന്നാം പ്രതി. കൊന്നത്തടി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റും സെക്ഷൻ ഫോറസ്റ്റ് ഓഫീസറും കൂട്ടുപ്രതികൾ.