Centre allows kerosene without subsidy

തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത് ഉയര്‍ന്ന നിരക്കിലുള്ള സബ്ഡിഡിയില്ലാത്ത മണ്ണെണ്ണ. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതിബന്ധവും പാചകവാതക വിതരണവും വ്യാപകമായി തടസപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തോട് മണ്ണെണ്ണ ആവശ്യപ്പെട്ടത്. പന്ത്രണ്ടായിരം കിലോലിറ്റര്‍ മണ്ണെണ്ണ ആവശ്യപ്പെട്ട കേരളത്തിന് സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ വാങ്ങാന്‍ 83 കോടി രൂപയെങ്കിലും ആവശ്യമായിവരും. ഈ സാഹചര്യത്തില്‍ സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ എടുക്കേണ്ടന്നാണ് സര്‍ക്കാറിന്റെ നിലപാട്. പ്രളയ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി ബന്ധം താറുമാറാവുകയും പാചകവാതക വിതരണത്തെ മഴക്കെടുതി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളം അധിക മണ്ണെണ്ണ ആവശ്യപ്പെട്ടത്.