തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിന് സൗജന്യ അരിയില്ല. കേരളത്തിന് കേന്ദ്രം 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. ഇതിനായി 233 കോടിരൂപ കേരളം കേന്ദ്രത്തിന് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ നിന്നും കുറയ്ക്കും. ദുരന്തത്തില്‍ നില്‍ക്കുമ്പോഴും സൗജന്യ അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്ന് തന്നെയാണ് ഈ കത്തില്‍ വ്യക്തമാകുന്നത്.