കൊല്ലം കിളികൊല്ലൂരിൽ വീടിന് പിന്നിൽ സ്വയം ചിത ഒരുക്കി ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാത്തനാംകുളം സ്വദേശിയായ അമ്പത്തിയേഴുകാരൻ ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. പൂജാ സാമഗ്രികൾ വിൽക്കുന്ന കട നടത്തുകയായിരുന്ന ഇദ്ദേഹം. ചിതയിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട അയൽവാസിയാണ് വീട്ടുകാരെ വിവരമറിയിച്ചത്.