കൊല്ലം ഇരവിപുരത്ത് വീട് കയറി അതിക്രമം നടത്തിയ നാലംഗ സംഘം ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ചു. ആക്കോലിൽ താമസിക്കുന്ന 36 വയസ്സുകാരനായ നിഷാദ്, ഉമ്മ ഷീജ, സഹോദരി നിഷാന, ഭാര്യ ഷിഫാന എന്നിവർക്കാണ് പരിക്കേറ്റത്. മീൻ വിറ്റതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും വൈരാഗ്യവുമാണ് അർദ്ധരാത്രിയോടെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

To advertise here,