സ്വത്ത് തർക്കം: അമ്മയ്ക്ക് നേരെ ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു; അശ്വതി അച്ചുവിനെതിരെ കേസ്
സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കുകയും അമ്മയ്ക്ക് നേരെ ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അശ്വതി അച്ചുവിനും മകൾക്കുമെതിരെ പോലീസ് കേസെടുത്തു. കൊല്ലം ആരൂർ സ്വദേശിനിയായ അശ്വതിക്കെതിരെ അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ രാധാമണി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ ഹണി ട്രാപ്പ് കേസുകളിൽ പ്രതിയാണ് അശ്വതി.

Content Highlights: അമ്മയ്ക്ക് നേരെ ചൂടുവെള്ളമൊഴിച്ചു; അശ്വതി അച്ചുവിനെതിരെ കേസ്
Published: 27 Sept 2026, 11:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.