Special Wages For Election Duty Denied; Discontent Brewing In Police Force
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉള്ള പ്രത്യേക വേതനം നല്‍കുന്നതില്‍ പോലീസിനെ തഴഞ്ഞ് ധനവകുപ്പ്. ജില്ലാ കളക്ടര്‍മാര്‍ മുതല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ വരെയുള്ളവര്‍ക്ക് ആനുകൂല്യം അനുവദിച്ചെങ്കിലും പോലീസിനെ പരിഗണിച്ചില്ല. ധനവകുപ്പിന്റെ നടപടിയില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം പുകയുകയാണ്.