People Will Realise Who Blocked Distribution Of Food Kits: Opposition
തിരുവനന്തപുരം: അന്നം മുടക്കികൾ ആരാണെന്നത് ജനങ്ങൾ തിരിച്ചറിയുമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ മറുപടി. അന്യന്റെ ചട്ടിയിൽ നിന്ന് അന്നം വാരുന്നവരെ തുറന്നുകാട്ടുക മാത്രമാണ് പ്രതിപക്ഷ നേതാവ് ചെയ്‌തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് കിറ്റ് നൽകുന്നതിന് യുഡിഎഫ് എതിരല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.