സെമി സാധ്യത നിലനിറുത്താൻ സ്വന്തം തട്ടകത്തിൽ കൊമ്പന്മാർ ഇറങ്ങുന്നു; വെള്ളിയാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ മൂന്ന് പോയിൻ്റും കൊമ്പന്മാർക്ക് നേടിയേ തീരൂ. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.