ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവനിരയോട് കളി തോറ്റതിന് പിന്നാലെ നിരാശയും കൗതുകവും നിറഞ്ഞ പ്രതികരണങ്ങളുമായി അർജന്റീനൻ ആരാധകർ. കളിക്കളത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തിയ സ്പാനിഷ് കൗമാരപ്പടയ്ക്ക് മുന്നിൽ അർജന്റീനയ്ക്ക് ഒന്നുചെയ്യാൻ കഴിഞ്ഞില്ലെന്നും, മത്സരത്തിൽ അർജന്റീന മുന്നിട്ടുനിന്നത് ഫൗളുകളുടെ എണ്ണത്തിൽ മാത്രമാണെന്നും ആരാധകർ തുറന്നുപറയുന്നു. കളിയിലെ തോൽവി സ്പോർട്സ്മാൻ സ്പിരിറ്റോടെ ഉൾക്കൊണ്ട്, കപ്പ് സ്പെയിനിലെ 'പിള്ളേർ' കൊണ്ടുപോകട്ടെ എന്ന നിലപാടിലാണ് സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം ആരാധകരിപ്പോൾ.

To advertise here,