Foreign aid: Binoy Viswam files plea against Centre
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി വിദേശ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ സി.പി.ഐ എം.പി ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നഷ്ടങ്ങളുടെ കണക്കെടുക്കും മുമ്പ് വിദേശ സഹായം നിഷേധിച്ച നടപടി നിയമ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഭിന്നത മറന്ന് ഒരുമിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രവും ബി.ജെ.പിയും കേരളത്തിന് ഒപ്പമുണ്ടാകുമെന്ന് അമിത്ഷാ പ്രതികരിച്ചു.
