വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ബലാത്സംഗം ആത്മഹത്യയാക്കി മാറ്റുന്നത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.