Nun Rape Case: 'Forum' Counters Syro-Malabar Church
കൊച്ചി: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സിറോ മലബാര്‍ സഭ നേതൃത്വത്തിനെതിരെ വൈദികരും കന്യാസ്ത്രീകളും മറ്റും ഉള്‍പ്പെടുന്ന ഫോറം എന്ന സംഘടന രംഗത്തെത്തി. ലൈംഗിക പീഡനത്തിനിരയായ ഒരാള്‍ക്കൊപ്പം നില്‍ക്കുന്നത് സഭയുടെ സല്‍പ്പേരിനെ എങ്ങനെയാണ് ബാധിക്കുക എന്ന് അപ്പോസ്തലിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മാന്തോട്ടത്തിന് അയച്ച കത്തില്‍ സംഘടന ചോദിക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും നല്ലകാര്യങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്നും കത്തില്‍ സംഘടന ആരോപിക്കുന്നു.