Nuns Should Handover Evidences To Police: Fr. Nicholas Maniparambil
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണിലും പത്ത് പെന്‍ഡ്രൈവുകളിലുമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ തന്നോട് പറഞ്ഞതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരി. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ പരാതിക്കാര്‍ ഇവ പോലീസിന് കൈമാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അല്ലെങ്കില്‍ തെളിവുകള്‍ ഇല്ലെന്നോ, കന്യാസ്ത്രീകള്‍ തന്നോട് നുണ പറഞ്ഞെന്നോ കരുതണം. തെളിവുണ്ടെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു.