Franco Mulakkal Released From Jail
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഇന്ന് തന്നെ ജലന്ധറിലേയ്ക്ക് തിരിക്കും. കേസ് തുടരുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ടുണ്ടായ പിശകുകള്‍ മൂലം വൈകിട്ട് മാത്രമാണ് ഉത്തരവ് ലഭ്യമായത്. ഇതിനാല്‍ സര്‍വ സന്നാഹങ്ങളുമൊരുക്കി കാത്തിരുന്നെങ്കിലും ജാമ്യ ഉത്തരവ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്താന്‍ വൈകിയതിനാല്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പുറത്തിറങ്ങാനായില്ല.