Strike Supporters Attack SBI Treasury Branch In Capital City

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ച് കയറി സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ആക്രമണം. മാനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തു. എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബാങ്ക് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഇവിടെയുള്ള ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞുക്കൊണ്ടാണ് അക്രമമെന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ക്ക് ബാങ്ക് മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ഇവിടെ എത്തി പരിശോധനകള്‍ നടത്തി.

Content Highlights: General Strike Day 2 Supporters Attack SBI Treasury Branch In Trivandrum