ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പൊതു പണിമുടക്ക് തുടങ്ങി. പൊതു പണിമുടക്കിനെ പിന്തുണച്ച കര്‍ഷക സംഘടനകള്‍ രണ്ട് ദിവസത്തെ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി ഉള്‍പ്പെടെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളാണ് 48 മണിക്കൂര്‍ പൊതു പണമുടക്ക് പ്രഖ്യാപിച്ചത്.