General Strike Day 2; Venad Express Blocked Again
തിരുവനന്തപുരം: ബിഎംഎസ് ഒഴികെയുള്ള സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് വേണാട് എക്‌സ്പ്രസ് സമാരനുകൂലികള്‍ തടഞ്ഞു. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടാം ദിവസവും പണിമുടക്ക് ജനജീവിതത്തെ ബാധിക്കും. റെയില്‍വെ പാളത്തിലിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്‌സ്പ്രസ് നാല്‍പ്പത് മിനിട്ട് വൈകി അഞ്ച് നാല്‍പ്പതോടെയാണ് പുറപ്പെട്ടത്.