Hartal Supporters Attack Pregnant Woman At Tirur

തിരൂര്‍:  മലപ്പുറം തിരൂര്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതായി പരാതി.  വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ബൈക്ക് തട്ടിയെന്ന് പറഞ്ഞ് രാജേഷിനെ ആദ്യം മര്‍ദ്ദിച്ചു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട തടയാന്‍ ചെന്ന നിഷയ്ക്കും മര്‍ദ്ദനമേറ്റു. ബൈക്ക് മറിച്ചിടാന്‍ ശ്രമിച്ചു, കണ്ടാലറിയുന്ന ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നും ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എന്‍ഡിഎ പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: Hartal Supporters Attack Pregnant Woman At Tirur