Heavy rains: Landslides wreak havoc in Palakkad
പാലക്കാട്: പാലക്കാട് കനത്ത മഴയില്‍ വ്യാപകമായ ഉരുള്‍പൊട്ടല്‍. നന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ മരിച്ചു. അട്ടപാടി പറമ്പികുളം, നെല്ലിയാമ്പതി ഉള്‍പ്പടെ നൂറിലേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഡാമുകളെല്ലാം തുറന്നതോടെ ഭാരതപുഴ, ഗായത്രി പുഴ, കല്‍പ്പാത്തി പുഴ എന്നിവയുടെ തീരങ്ങളിലെ ആയിരത്തോളം വീടുകളില്‍ വെള്ളം കയറി.
