ദീപക്കിന്റെ മരണം: സ്വമേധയാ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ തരത്തിൽ‍ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ദീപക്കിന്റെ മരണം DIG അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദേശം നൽകി.