ഇടുക്കി: യൂണിഫോമില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് പാഠപുസ്തകങ്ങള്‍ക്കൊപ്പം വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ട സ്‌കൂളിന്റെ നടപടി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ഇടുക്കി നെടുങ്കണ്ടത്തു പ്രവര്‍ത്തിക്കുന്ന സെവന്‍ത് ഡേ സ്‌കൂളിനെതിരെയാണ് നടപടി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.