കാട്ടാന ആക്രമണം; മരിച്ച തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തമിഴ്നാട് സ്വദേശി ഒച്ചപ്പന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ആദ്യ ഗഡുവായ 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറും. ഉടുമ്പൻ ചോല എംഎൽഎയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഇതിനു പിന്നാലെ ബന്ധുക്കളുടെ നേതൃത്വത്തിൽ
നടത്തിയ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു.